ലഹരി കേസില്‍ മമതാ കുല്‍ക്കര്‍ണി പിടികിട്ടാപ്പുള്ളി

mamtha kulkarni

മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടി മമതാ കുല്‍ക്കര്‍ണ്ണിയേയും ഭര്‍ത്താവ് വിക്കി ഗോസ്വാമിയേയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. താനെ പ്രത്യേക കോടതിയാണ് ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്. 2000കോടി രൂപ വിലവരുന്ന എഫിഡ്രൈന്‍ ലഹരി മരുന്ന് പിടികൂടിയ കേസിലാണിത്. 2016ലായിരുന്നു സംഭവം.

ഇവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. യുകെയിലാണ് മമത കുല്‍ക്കര്‍ണ്ണ്യും ഭര്‍ത്താവും ഇപ്പോള്‍ താമസിക്കുന്നത്. മമതയുടെ ബാങ്ക് അക്കൗണ്ടുകള്‍ കഴിഞ്ഞ ദിവസം കോടതി മരവിപ്പിച്ചിരുന്നു.
Mamta Kulkarni declared proclaimed drug offenders

NO COMMENTS