മോഡിയും ഷി ചിൻപിങും കൂടിക്കാഴ്ച നടത്തി

twentyfournews-india-china

പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രഡിഡന്റ് ഷി ചിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. ഷാങ്ഹായ് സഹകഹരണസമിതി യോഗത്തിൽ (എസ് സി ഒ) പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ത്യ സ്ഥിരീകരിച്ചു.

ചൈന- പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി, എൻഎസ്ജി അംഗത്വം തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച. എസ് സി ഒയിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി മോഡി കസഖിസ്ഥാനിൽ എത്തിയത്.

കസഖിസ്ഥാൻ പ്രസിഡന്റ് നൽകിയ സ്വീകരണത്തിൽ റഷ്യൻ പ്രസിഡന്റ് വഌദിമിർ പുടിൻ, ഷി ചിൻ പിങ്, നവാസ് ഷെരീഫ് എന്നവർക്കൊപ്പം മോഡിയും പങ്കെടുത്തിരുന്നു. അതിനിടെ മോഡിയും നവാസ് ഷെരീഫും തമ്മിൽ കൂടിക്കാഴ്ച നടത്തി. എന്നാൽ ഇത് വെറും കുശലാന്വേഷണം മാത്രമായിരുന്നുവെന്നാണ് റിപ്പോർട്ട്.

NO COMMENTS