മോഡി നവാസ് ഷെരീഫ് കൂടിക്കാഴ്ച; കുശലാന്വേഷണം മാത്രം

modi sheriif

പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. തികച്ചും വ്യക്തിപരമായ കണ്ടുമുട്ടലിൽ ഔദ്യോഗികമായി ഒന്നും ചർച്ച ചെയ്തില്ല. രണ്ടു ദിവസത്തെ ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ കസാഖിസ്ഥാനിലെ അസ്താനയിലെത്തിയപ്പോഴാണ് നരേന്ദ്ര മോഡിയും നവാസ് ഷെരീഫുമായി കണ്ടത്.

കുശലാന്വേഷണത്തിൽ ഒതുങ്ങി കണ്ടുമുട്ടൽ. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ ഭരണത്തലവന്മാർക്ക് കസാഖിസ്ഥാൻ പ്രസിഡന്റ് നൂർ സുൽത്താൻ നസർബയേവ് നൽകിയ വിരുന്നിനിടെയാണ് ഇരുവരും കണ്ടത്. ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായ നവാസ് ഷെരീഫിന്റെ ആരോഗ്യത്തെക്കുറിച്ച് മോഡി ചോദിച്ചറിഞ്ഞു.

NO COMMENTS