സിനിപോളിസ് അടച്ച് പൂട്ടാൻ നോട്ടീസ്

Cinepolis

കൊച്ചി, എംജി റോഡ് സെന്റർ സ്‌ക്വയർ മാളിലെ സിനിപോളിസ് മള്ട്ടിപ്ലക്‌സ് തീയേറ്റർ അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ നോട്ടീസ് നൽകി. അഗ്‌നിശമന വിഭാഗത്തിന്റെ എൻഒസി (നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) ഇല്ലാതെയാണ് തീയേറ്റർ പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മാളിന്റെ ആറ്, ഏഴ് നിലകളിൽ പ്രവർത്തിക്കുന്ന തീയേറ്റർ അനുവദനീയമായ 40 മീറ്റർ ഉയരത്തിന് മുകളിലാണ് സ്ഥിതിചെയ്യുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

NO COMMENTS