ഇന്ത്യക്കാർ ഭയക്കേണ്ടതില്ലെന്ന് ഖത്തർ

0
150
qatar rift

ഭീകരരെ സഹായിക്കുന്നുവെന്നാരോപിച്ച് യുഎഇ അടക്കമുള്ള രാജ്യങ്ങൾ നയതന്ത്ര ബന്ധം വിഛേദിച്ചത് പ്രതിസന്ധിയുണ്ടാക്കില്ലെന്ന് ഖത്തർ. സംഭവത്തിൽ ഇന്ത്യക്കാർ ഭയക്കേണ്ടതില്ലെന്നും ഖത്തർ അറിയിച്ചതായി ഇന്ത്യൻ എംബസി.

ഇന്ത്യൻ എംബസി നൽകിയ കത്തിലാണ് ഖത്തർ ഭരണകൂടം മറുപടി നൽകിയത്. വേണ്ട മുൻകരുതലുതൾ ഖത്തർ സ്വീകരിച്ചതായും മറുപടിയിൽ പറയുന്നു. ആറ് ലക്ഷത്തോളം ഇന്ത്യക്കാർ ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്നുണ്ട്.

ഖത്തറുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചുവെന്നും രാജ്യവുമായുള്ള വ്യോമ, നാവിക ബന്ധങ്ങൾ റദ്ദാക്കിയെന്നും ബഹ്‌റൈൻ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഖത്തർ പൗരന്മാർക്ക് രാജ്യം വിട്ട് പോകാൻ 14 ദിവസം നൽകിയതായും ബഹ്‌റൈൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.

ഖത്തർ ബഹ്‌റൈനിൽ ആഭ്യന്തര ഇടപെടൽ നടത്തിയെന്നും ഭീകരവാദം പ്രോത്സാഹിച്ചെന്നും കാണിച്ചാണ് നടപടി. ബഹ്‌റൈന് പിന്നാലെ സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളും ഖത്തറുമായുള്ള ബന്ധം വിഛേദിച്ചു.

Qatar Rift | UAE |  Bahrain | Saudi Arabia | Qatar |

NO COMMENTS