വധുവിന്റെ വിവാഹ വസ്ത്രത്തിന് 1.87 കോടി, വരന് സമ്മാനം റോള്‍സ് റോയ്സ്, ശരവണ ഡാ

ചെന്നൈയിലെ ശരവണ സ്റ്റോഴ്സ് ഉടമ അരുണ്‍ ശരവണന്റെ മകള്‍ മീനാക്ഷിയുടെ വിവാഹത്തിന്റെ വാര്‍ത്തയാണിത്. കോടികള്‍ ചിലവഴിച്ച് നടത്തിയ വിവാഹ മാമാങ്കത്തിന്റെ വിശേഷങ്ങളിലെ ചില ഹൈലൈറ്റ് മാത്രമാണിത്.

arun-saravanan

സിനിമാ, രാഷ്ട്രീയ, ബിസിനസ് രംഗത്ത് പ്രമുഖര്‍ പങ്കെടുത്ത വിവാഹ ചടങ്ങില്‍ ഒരാള്‍ക്ക് വിളമ്പിയത് ആറായിരം രൂപയുടെ ഭക്ഷണമാണ്. സ്വര്‍ണ്ണനൂലുകളും, ഡയമണ്ട് കല്ലുകളും പതിപ്പിച്ച ഗൗണിനാണ് 1.87കോടി രൂപയായത്. കല്യാണത്തിന് സംബന്ധിച്ച എല്ലാവര്‍ക്കും വിലയേറിയ പട്ടുസാരിയും റിട്ടേണ്‍ഗിഫ്റ്റായി നല്‍കി. മരുമകന് റോള്‍സ് റോയിസ് കാറാണ് സമ്മാനമായി നല്‍കിയത്. കോടികള്‍ ചെലഴിച്ച് നടത്തിയ കല്യാണമാണ് ഇപ്പോള്‍ കോളിവുഡിലെ സംസാര വിഷയം.

Subscribe to watch more

പ്രഭു, ഹന്‍സിക, വേദിക, നയന്‍താര, ജീവ, റായി ലക്ഷ്മി തുടങ്ങിയ  തുടങ്ങി ചലച്ചിത്ര മേഖലയിലെ സൂപ്പര്‍ താരങ്ങള്‍  വിവാഹചടങ്ങില്‍ പങ്കെടുത്തു. ജൂണ്‍ നാലിന് ഐടിസി ഗ്രാൻഡ് ചോള ഹോട്ടലിൽവച്ചായിരുന്നു വിവാഹം.

NO COMMENTS