കെമിസ്ട്രി പരീക്ഷയുടെ ഉത്തരപേപ്പറില്‍ സെക്സ് കഥ, കുട്ടിയ്ക്കെതിരെ എഫ്ഐആര്‍

answer sheet

പ്ലസ്ടു പരീക്ഷയുടെ ഉത്തര പേപ്പറില്‍ സെക്സ് കഥകളും, വിശദീകരണങ്ങളും എഴുതിയ കുട്ടിയ്ക്കെതിരെ എഫ്ഐആര്‍. ഗുജറാത്തിലാണ് സംഭവം കെമിസ്ട്രി പരീക്ഷയ്ക്കാണ് കുട്ടി ഇത്തരം കഥകള്‍ എഴുതി ഉത്തര പേപ്പര്‍ നിറച്ചത്. സഹോദരഭാര്യയോടുള്ള തന്റെ ലൈംഗികാസക്തിയും ചോദ്യങ്ങള്‍ക്ക് ഉത്തരമായി വിശദീകരിച്ചിട്ടുണ്ട്. നടിയും പാചകക്കാരിയും വരെ ഉത്തരമായ ചോദ്യപേപ്പര്‍ ഇപ്പോള്‍ പോലീസ് സ്റ്റേഷനിലാണ്. മൂല്യ നിര്‍ണ്ണയ ഡയറക്ടറിന്റെ നിര്‍ദേശപ്രകാരമാണ് മൂല്യ നിര്‍ണ്ണയം നടത്തിയ അധ്യാപിക പരാതി നല്‍കിയത്. വിദ്യാഭ്യാസ വകുപ്പാണ് കുട്ടിയ്ക്കെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് ബോര്‍ഡ് എക്സാം എഴുതുന്നതില്‍ നിന്ന് വിലക്കാനും ഗുജറാത്ത് ഹയര്‍സെക്കന്‍ററി എഡ്യൂക്കേഷന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുടെ മാതാപിതാക്കളെ ഉത്തരപേപ്പര്‍ കാണിച്ചു കൊടുക്കുകയും ചെയ്തു.

answer sheet

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE