ആളെ കണ്ടെത്തി, അത് കടയ്ക്കല്‍ സ്വദേശി മുഹമ്മദ്

ഇന്നലെ നടന്‍ വിനീത് ശ്രീനിവാസന്‍ അന്വേഷിച്ച  ആ തെരുവു ഗായകനെ കണ്ടത്തി. മുഹമ്മദ് എന്ന കടയ്ക്കല്‍ സ്വദേശിയാണിത്. പ്രജോദ് കടയ്ക്കല്‍ എന്ന പത്ര പ്രവര്‍ത്തകന്‍ മുഹമ്മദിന്റെ ലൈവ് വീഡിയോ ഫെയ്സ് ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാരംഭിച്ച അന്വേഷണമായിരുന്നു അത്. നടനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ ഈ വീഡിയോ ഷെയര്‍ ചെയ്ത്, ഗായകനെ അന്വേഷിക്കുക കൂടി ചെയ്തപ്പോള്‍,  മനോഹരമായി പാടിയ ആ പാട്ടിനേയും, ഗായകനേയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. മണിക്കൂറുകള്‍ കൊണ്ട് അന്വേഷണം കൊടുമ്പിരി കൊണ്ടു. ഗായകനേയും കണ്ടെത്തി, ആളുടെ പശ്ചാത്തലവും കണ്ടെത്തി
ആ കഥ ഇങ്ങനെ
28വര്‍ഷത്തോളം ചുമട്ട് തൊഴിലാളിയായിരുന്നു മുഹമ്മദ്.കൊല്ലം ജില്ലയിലെ കടയ്ക്കലിലാണ് വീട്. കൊല്ലം ജില്ലയിലെ അഞ്ചലിലായിരുന്നു ജോലി നോക്കിയത്. ഭാര്യയും മൂന്ന് മക്കളും ഉണ്ട്.   ഒരു അപകടത്തെ തുടര്‍ന്ന് ജോലിയ്ക്ക് പോകാനാകാത്ത അവസ്ഥയിലായി, കൂട്ടിന് വാര്‍ദ്ധക്യവുമെത്തി. അതോടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും വേണ്ടാതായി. അവഗണന കടുത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നു. ഇപ്പോള്‍ പാട്ടാണ് ഏക ഉപജീവന മാര്‍ഗ്ഗം. കവലകളില്‍ കരോക്കെ വച്ച് പാട്ട് പാടും. മെക്ക് സെറ്റും ഓട്ടോ കൂലിയും നല്‍കി ബാക്കിയുള്ളതുമായി ജീവിക്കും. ആറായിരം രൂപ വരെ ചിലദിവസങ്ങളില്‍ ലഭിക്കാറുണ്ടെന്ന് മുഹമ്മദ് പറഞ്ഞു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മുഹമ്മദിന്റെ ‘പാട്ടുജീവിതം’.


നേരത്തേയും ഇദ്ദേഹത്തിന്റെ ഒരു ഗാനം സോഷ്യല്‍ മീഡിയയില്‍ പരന്നിരുന്നു, ആ വീഡിയോ കാണാം

Subscribe to watch more

NO COMMENTS