ഇടത് മദ്യനയം; യുഡിഎഫ് യോഗം ഇന്ന്

udf meeting

പു​തി​യ മ​ദ്യ​ന​യം സർക്കാരിനെതിരെയുള്ള പ്രചാരണ ആയുധമാക്കാൻ യു ഡി എഫ്. ഇതുസംബന്ധിച്ച തന്ത്രങ്ങൾ മെനയുന്നതിന് ഇന്ന് യു ഡി എഫ് ചേരും. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് മൂ​ന്നി​ന് പ്ര​തി​പ​ക്ഷ നേ​താ​വി​​െൻറ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലാ​ണ് യു.​ഡി.​എ​ഫ് യോ​ഗം. സ​ര്‍ക്കാ​റി​നെ​തി​രെ​യു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ക്ക് യോ​ഗം രൂ​പം​ന​ല്‍കും.   പാ​ത​യോ​ര ബാ​ർ വി​ഷ​യ​വും മ​ദ്യ​ശാ​ല​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന വ്യ​വ​സ്​​ഥ റ​ദ്ദാ​ക്കി​യ സ​ർ​ക്കാ​ർ ന​ട​പ​ടി​യും ആയിരിക്കും മുഖ്യമായും ഉയർത്തിക്കാണിക്കുക. അതെ സമയം ബാർ വിഷയത്തിൽ സർക്കാർ നയത്തോട് പൂർണമായും യോജിക്കുന്ന യു ഡി എഫ് നേതാക്കൾ ഉണ്ടെന്നും അവർ സമരത്തിന്റെ മൂർച്ച കുറയ്ക്കാൻ ആവശ്യപ്പെടുമെന്നും സൂചനയുണ്ട്.

udf meeting

NO COMMENTS