അമേരിക്കൻ വ്യോമാക്രമണം; രണ്ട് അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു

AFGAN

അമേരിക്കൻ വ്യോമാക്രമണത്തിൽ രണ്ട് അഫ്ഗാൻ സൈനികർ കൊല്ലപ്പെട്ടു. ഹെൽമൻഡ് പ്രവിശ്യയിൽ നടത്തിയ ആക്രമണത്തിൽ അഫ്ഗാൻ ബോർഡർ പോലീസിൽപ്പെട്ട സൈനികരാണ് കൊല്ലപ്പെട്ടത്. താലിബാൻ ഭീകരരുടെ ശക്തികേന്ദ്രമാണ് ഹെൽമൻഡ്. ഇവിടെ 14 ൽ 10 ജില്ലകളും താലിബാന്റെ കൈകളിലാണ്.

അഫ്ഗാൻ നാഷണൽ ഡിഫൻസ് സുരക്ഷാ സേനയും നാറ്റോ സേനയും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് അഫ്ഗാൻ അധികൃതർ വ്യക്തമാക്കി.

NO COMMENTS