അമലപോളിന്റെ വസ്ത്രത്തിന് ഇറക്കമില്ല; സദാചാരവാദികളുടെ സ്റ്റഡി ക്ലാസ്

സദാചാരവാദികളുടെ ആക്രമണം സോഷ്യൽ മീഡിയയിലൂടെ ഏറ്റുവാങ്ങി അമലാ പോളും. സെലിബ്രിറ്റികളുടെ ഫോട്ടോകൾക്ക് പതിവുള്ള ഗുണദോഷ പാഠങ്ങളിൽ നിറയുന്നത് ഇതുവരെ ദീപിക പദുകോണും അതിന് മുമ്പ് പ്രിയങ്ക ചോപ്രയുമായിരുന്നെങ്കിൽ ഇത്തവണ തെന്നിന്ത്യൻ താരം അമലാപോളാണ്.

deepikapriyanka

താരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയിലെ വസ്ത്രത്തിന് ഇറക്കം പോരെന്നതാണ് പ്രധാന പ്രതിഷേധം.

18922538_1575740312475986_129155328792270743_oവസ്ത്രത്തിന്റെ ഇറക്കം കുറവാണെന്നും ഇത്തരത്തിലുള്ള ഫോട്ടോകൾ ആളുകളെ വഴി തെറ്റിക്കും തുടങ്ങി ഇതാണ് പീഡനത്തിന് കാരണം എന്നും വരെയാണ് കമന്റുകൾ. ഇതിനെല്ലാം പുറമെ സദാചാരവാദികളുടെ അശ്ലീല കമന്റുകളുമുണ്ട്.

പ്രതിസന്ധികളെ മറികടക്കാൻ തന്റെയുള്ളിലെ തീയ്ക്ക് സാധിച്ചെന്ന് പറഞ്ഞ് താരം ഇട്ട ചിത്രത്തിന് നേരെയാണ് ആക്രമണം

NO COMMENTS