അധ്യാപകന് ശിഷ്യ റൂമേറ്റിന്റെ ചിത്രം വാട്സ്ആപ് ചെയ്തു; അധ്യാപകനെതിരെ കേസ്

rape

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതും, അശ്ലീല ചിത്രം അയച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. ഈസ്റ്റ് ഹില്‍ സര്‍ക്കാര്‍ കായിക വിദ്യാഭ്യാസ കോളേജിലാണ് സംഭവം. കോളേജിലെ പ്രധാനാധ്യാപകന്റെ താത്കാലിക ചുമതലയുള്ള അധ്യാപകന്‍ എസ്എസ് അഭിലാഷിന്റെ പേരിലാണ് കേസ്. വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. ഇയാളെ അറസ്റ്റ് ചെയ്ത് സ്വന്തം ജാമ്യത്തില്‍ വിട്ടു.
ഇയാളുമായി അടുത്ത ബന്ധം പുലര്‍ത്തിയ വിദ്യാര്‍ത്ഥിനി സ്വന്തം റൂമേറ്റിന്റെ ചിത്രങ്ങള്‍ അധ്യാപകന് വാട്സ് ആപ് സന്ദേശത്തിലൂടെ അയച്ചിരുന്നു. ഫോട്ടോ പ്രചരിപ്പിച്ച കേസില്‍ പെണ്‍കുട്ടിയ്ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
വിവാഹിതയായ കുട്ടിയുടെ ഫോട്ടോയാണ് അയച്ച് കൊടുത്തത്. ഇത് ചോദ്യം ചെയ്യാന്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് എത്തിയപ്പോള്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് അധ്യാപകനെ കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞിരുന്നു. എന്നാല്‍ ഈ സമയം അധ്യാപകനുമായി അടുപ്പമുള്ള പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews