ഹെലികോപ്റ്റർ അപകടം; എഞ്ചിനിയർ പങ്ക തട്ടി മരിച്ചു

choper accident

ഉത്തരാഖണ്ഡിലെ ബദരീനാഥിൽ നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്റ്ററിൽനിന്ന് ചാടിയ ആൾ മരിച്ചു. രക്ഷപ്പെടാനായി പുറത്തേക്ക് ചാടവെ പങ്ക തട്ടി കഴുത്ത് മുറിഞ്ഞാണ് മരിച്ചത്.

ഹെലികോപ്റ്ററിലെ എൻജിനീയർ അസം സ്വദേശി വിക്രം ലാംബയാണ് മരിച്ചത്. ഹെലികോപ്റ്റർ താഴെ വീണെങ്കിലും പൈലറ്റും സഹപൈലറ്റും അഞ്ച് യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ശനിയാഴ്ച രാവിലെയാണ് സംഭവം. ബദരീനാഥിൽനിന്ന് ഹരിദ്വാറിലേക്ക് പറക്കാൻ തുടങ്ങുകയായിരുന്ന അഗസ്താ വെസ്റ്റ്‌ലാന്റ് എഡ്ബ്ലു 119 കോയലാ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

NO COMMENTS