കടകളടച്ച് ഹർത്താലിനില്ലെന്ന് വ്യാപാരികൾ

harthal strike at munnar

കടകളടച്ച് ഇനി ഹർത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി സംഘടനകൾ. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഹർത്താൽ ദിവസം കടകൾ തുറക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. ഇക്കാര്യങ്ങൾ ചർച്ചചെയ്യാൻ അടിയന്തിര സെക്രട്ടേറിയേറ്റ് യോഗം വിളിക്കും.

കടകളടച്ച് ഹർത്താൽ ആഘോഷിക്കുന്ന പാർട്ടികൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് മാർച്ച് നടത്തി. 2 ദിവസം തുടർച്ചയായി കടകളടച്ചിട്ടത് വൻ നഷ്ടമാണ് വ്യാപാരികൾക്കുണ്ടാക്കിയത്. ഇതിനെതിരെ സംഘടിതമായി ചെറുത്് നിൽക്കണമെന്നാണ് വ്യാപാരികളുടെ തീരുമാനം.

NO COMMENTS