ഇയാളെ അറിയുമോ ?

shahul

മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഷാഹുൽ ഹമീദ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന വ്യക്തിയാണ് ഫോട്ടോയിലുള്ളത്. തന്റെ പേരല്ലാതെ മൊബൈൽ നമ്പറോ മേൽവിലാസമോ വ്യക്തമായി പറയാൻ ഇയാൾക്ക് അറിയില്ല.

വർക്കലയിൽ വച്ച് ട്രെയിനിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ജൂൺ ആറാം തീയതി രാവിലെ 10 മണിക്കാണ് ഷാഹുൽ ഹമീദിനെ റെയിൽവേ ജീവനക്കാർ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. അബോധാവസ്ഥയിലായിരുന്ന ഷാഹുലിനെ അജ്ഞാതൻ എന്ന രീതിയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിന് പൊട്ടലും തലച്ചോറിന് ക്ഷതവുമേറ്റിരുന്നു. തീവ്ര പരിചരണത്തിന് ശേഷം വാർഡിൽ ചികിത്സയിൽ കഴിയുകയാണ്.

ബാലരാമപുരം കരക്കാട്ടുവിള അയിത്തിയൂർ നൂറുദീന്റെ മകനായ ഷാഹുൽ ഹമീദാണ് താനെന്നാണ് ഇദ്ദേഹം പരിചയപ്പെടുത്തുന്നത്. നാൽപത്തി അഞ്ചോളം വയസ് പ്രായം തോന്നിക്കുന്ന ഷാഹുലിന്റെ ഇടതു കൈയ്യിൽ ഷാഹുൽ എന്ന് ഇംഗ്ലീഷിൽ ടാറ്റു ചെയ്തിട്ടുണ്ട്. ഷാഹുലിനെ തിരിച്ചറിയുന്നവർ ആശുപത്രി അധികൃതരുമായോ പോലീസ് സ്റ്റേഷനുമായോ ബന്ധപ്പെടുക.

NO COMMENTS