ഗാന്ധിജിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച് അമിത് ഷാ; മാപ്പ് പറയണമെന്ന് കോൺഗ്രസ്

amit sha

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ജാതീയമായി അധിക്ഷേപിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ഗാന്ധിയെ ബുദ്ധിമാനായ ബനിയ എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം ചത്തീസ്ഗഡിൽ സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു ഗാന്ധിജിയെ ബനിയ എന്ന് വിളിച്ച് അപമാനിച്ചത്.

സ്വാതന്ത്ര്യം നേടുക എന്നതിന് വേണ്ടി മാത്രമുണ്ടാക്കിയ പാർട്ടിയായിരുന്നു കോൺഗ്രസ്. അതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യം ലഭിച്ചതോടെ കോൺഗ്രസ് പിരിച്ചുവിടണമെന്ന് ഗാന്ധി ആവശ്യപ്പെട്ടത്. ഇവിടെയാണ് ഗാന്ധിയുടെ ദീർഷ വീക്ഷണം വ്യക്തമാകുന്നതെന്നും അദ്ദേഹം ബുദ്ധിമാനായ ബനിയ ആണെന്നുമായിരുന്നു അമിത് ഷായുടെ പ്രസംഗം.

സ്വാതന്ത്ര്യസമരത്തെയും രാഷ്ട്ര പിതാവിനെയും അപമാനവിച്ചുവെന്നും അമിത് ഷാ മാപ്പ് പറയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ജാതീയതയ്ക്ക് എതിരെ പോരാടുന്നതിന് പകരം ബിജെപി രാഷ്ട്രപിതാവിന്റെ ജാതി പറയുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പ്രതികരിച്ചു.

NO COMMENTS