അടുത്ത ഒളിംപിക്‌സിൽ പുതിയ കായിക ഇനങ്ങൾ

tokyo 2020

2020 ൽ ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്‌സിൽ പുതിയ കായിക ഇനങ്ങൾ കൂടി ഉൾപ്പെടുത്താൻ ഒളിംപിക്‌സ് കമ്മിറ്റി തീരുമാനിച്ചു. അത്‌ലറ്റിക്‌സിലും സ്വമ്മിംഗിലും മിക്‌സഡ് റിലേകൾ പുതുതായി ഉൾപ്പെടുത്തി. അത്‌ലറ്റിക്‌സ് ട്രാക്കിൽ 4×400 മീറ്റർ റിലേയും നീന്തലിലും 4X400 മീറ്റർ ഫ്രീസ്റ്റൈലുമാണ് പുതുതായി ഉൾപ്പെടുത്തിയത്.

ഒളിംപിക്‌സിലേക്ക് കൂടുതൽ യുവജനങ്ങളെ ആകർഷിക്കാനും കൂടുതൽ ജനകീയമാക്കാനുമാണ് കൂടുതൽ സ്ത്രീകളെ പങ്കെടുപ്പിക്കാനുമാണ് പുതിയ പരിഷ്‌കരണമെന്ന് ഇന്റർനാഷണൽ ഒളിംപിക്‌സ് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് വ്യക്തമാക്കി. സൈക്ലിംഗിലും ബാസ്‌കറ്റ് ബോളിലും ട്രയത്‌ലോണിലുമാണ് പരിഷ്‌കാരങ്ങൾ.

NO COMMENTS