പളനിസ്വാമി ഉറപ്പ് നല്‍കി; തമിഴ്നാട് കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്മാറി

tamilnadu

വാഗ്​ദാനങ്ങൾ പാലിക്കാമെന്ന്​ തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനി സാമിയുടെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന്  തമിഴ്​ കർഷകർ ഡൽഹിയിൽ ഇന്ന്​ ആരംഭിക്കാനിരുന്ന പ്രക്ഷോഭം ഉപേക്ഷിച്ചു. വരൾച്ചാ ദുരിതാശ്വാസ പാക്കേജ്​ പ്രഖ്യാപിക്കുക, കാർഷിക വായ്​പ എഴുതി തള്ളുക, ഉത്​പന്നങ്ങൾക്ക്​ താങ്ങു വില പ്രഖ്യാപിക്കുക എന്നിവയായിരുന്നു കർഷകരു​െട ആവശ്യങ്ങൾ.

വാഗ്​ദാനം നിറവേറ്റാൻ സർക്കാറിന്​ കർഷകർ രണ്ടുമാസമാണ്​ സമയം നൽകിയത്​. രണ്ടുമാസത്തിനകം ആവശ്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ വീണ്ടും സമരം തുടരാനാണ് കര്‍ഷകരുടെ തീരുമാനം.

പ്ര​ശ്​​നം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി കാ​ർ​ഷി​ക വാ​യ്​​പ എ​ഴു​തി​ത്ത​ള്ളുമെന്നാണ്​ ത​മി​ഴ്​​​നാ​ട്​ മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി ഉറപ്പ് നല്‍കിയത്.

tamil nadu farmers,farmers protest,tamil nadu,palanisami,

NO COMMENTS