ഫസൽ വധം; മൊഴി നിഷേധിച്ച് സുബീഷ്

fazal muder case

ഫസൽ വധക്കേസിൽ ആർഎസ്എസുകാർക്ക് പങ്കുണ്ടെന്ന തന്റെ മൊഴി നിഷേധിച്ച് സുബീഷ്. പോലീസ് മർദ്ദിച്ചാണ് മൊഴി എടുത്തത്. പോലീസ് മർദ്ദിച്ചാണ് മൊഴി രേഖപ്പെടുത്തിയത്. മറ്റ് കേസുകളിൽ ചേർക്കുമെന്ന് ഭീഷണിപ്പെടുത്തി.
മട്ടന്നൂർ മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നുവെന്നും സുബീഷ്.

നഗ്‌നനാക്കി ക്രൂരമായി മർദ്ദിച്ച ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്. പണവും ഭാര്യയ്ക്ക് ജോലിയും വാഗ്ദാനം ചെയ്തു. സ്വാഭാവികത തോന്നിക്കാൻ പലതവണ ആവർത്തിച്ച് പറയിച്ചു. സഹകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെന്നും ഫോൺ സംഭാഷണം തന്റേതല്ലെന്നും സുബീഷ്. ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘമാണ് തന്നെ മൊഴി നൽകാൻ നിർബന്ധിപ്പിച്ചത്. ഏത് രീതിയിലുള്ള അന്വേഷണത്തിന് മുന്നിൽനിൽക്കാനും തയ്യാറാണെന്നും സുബീഷ്.

 

 

 

NO COMMENTS