പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചയാള്‍ തൂങ്ങി മരിച്ച നിലയില്‍

suicide

തിരുവനന്തപുരം മണ്ണന്തലയില്‍ അയല്‍വാസിയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചയാളിനെ തൂങ്ങി മരിച്ച നിലയില്ർ കണ്ടെത്തി. നെല്ലിമൂട് സ്വദേശി വൈഷ്ണവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലംബിഗ് തൊഴിലാളിയായിരുന്നു. ഇന്നലെയാണ്  വൈഷ്ണവിനെ അയല്‍വാസിയുടെ മൊബൈല്‍ ഫോണും അഞ്ഞൂറു രൂപയും മോഷ്ടിച്ചു എന്ന പരാതിയില്‍ പോലീസ്  ചോദ്യം ചെയ്തത്.അമ്മയ്ക്കും, അമ്മൂമ്മയ്ക്കുമൊപ്പമാണ് വൈഷ്ണവ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ചോദ്യം ചെയ്യലില്‍ ഫോണ്‍ കയ്യിലുണ്ടെന്ന് സമ്മതിച്ച വൈഷ്ണവ് രാവിലെ തന്നെ ഫോണ്‍ കൈമാറാമെന്ന് സമ്മതിച്ച ശേഷമാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് മടങ്ങിയത്.
വീട്ടില്‍ തിരിച്ചെത്തിയ വൈഷ്ണവ് കൂട്ടുകാരോടൊപ്പം പുറത്ത് പോയശേഷം അര്‍ദ്ധരാത്രിയാണ് വീട്ടില്‍ മടങ്ങിയെത്തിയത്. രാവിലെ വീട്ടുവളപ്പിലെ പുളി മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

suicide, police,thiruvanandapuram,TRIVANDRUM,

NO COMMENTS