ഖത്തറുമായുള്ള ബന്ധം മയപ്പെടുത്തണമെന്ന് അമേരിക്ക

trump-gulf issue

ഖത്തറിനെതിരായ നടപടികൾ മയപപ്പെടുത്തണമെന്ന് സൗദിയോടും മറ്റ് ജിസിസി രാജ്യങ്ങളോടും അമേരിക്ക ആവശ്യപ്പെട്ടു. യാത്ര, വ്യാപാരം തുടങ്ങിയ മേഖലകളിലെ ഉപരോധം സാധാരണ ജനങ്ങളെയാണ് കൂടുതലായും ബാധിക്കുന്നത് എന്നതിനാലാണ് നടപടി മയപ്പെടുത്താൻ ആവശ്യമുന്നയിക്കുന്നതെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സൺ പറഞ്ഞു.

അതേസമയം ഖത്തർ തീവ്രവാദം സ്‌പോൺസർ ചെയ്യുകയാണെന്ന് കഴിഞ്ഞ ദിവസവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡജ് ട്രംപ് ആവർത്തിച്ചു. ഭീകരർക്ക് സാമ്പത്തിക സഹായം നൽകുന്നുവെന്നാരോപിച്ചാണ് ഖത്തറുമായുള്ള ബന്ധം ജിസിസി രാജ്യങ്ങളായ സൗദി, ബഹ്‌റൈൻ, യുഎഇ, ഈജിപ്ത് എന്നിവർ ഉപേക്ഷിച്ചത്.

NO COMMENTS