മത്സ്യം, കൂർമ്മം എല്ലാം കഴിയണം കർഷകരിലേക്കെത്താൻ; കേന്ദ്ര വിജ്ഞാപനത്തെ പരിഹസിച്ച് ബൽറാം

balram

കശാപ്പ് നിയന്ത്രണത്തിന് പുറമെ അലങ്കാര മത്സ്യങ്ങളെ പ്രദർശിപ്പിക്കുന്നതിനും വളർത്തുന്നതിനും വിലക്ക് ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയെ പരിഹസിച്ച് വി ടി ബൽറാം എംഎൽഎ.

മത്സ്യാവതാരത്തിൽ തുടങ്ങി 10 അവതാരങ്ങളും കഴിഞ്ഞിട്ടേ മാൻഡ്‌സോറിലെ കർഷകരടക്കമുള്ള മനുഷ്യരുടെ പ്രശ്‌നങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ കഴിഞ്ഞെന്ന് വരികയുള്ളൂവെന്നാണ് ബൽറാം പരിഹസിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അലങ്കാര മത്സ്യ പ്രദർശനത്തെ വിലക്കിയ നടപടോിയോട് ബൽറാം പ്രതികരിച്ചത്.

158ഇനം മത്സ്യങ്ങൾക്കാണ് വിലക്ക്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്.

അലങ്കാര വളർത്തുമത്സ്യങ്ങളുടെ ആരോഗ്യം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിന് 2016ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ ചുവട് പിടിച്ചാണ് വിജ്ഞാപനം. ക്ലൗൺ, കാംസെൽ, ഏഞ്ചൽ, ബട്ടർ ഫ്‌ലൈസ്, പാരറ്റ ഫിഷ്, റാഫ് ഫിഷ് തുടങ്ങിയവ നിരോധിച്ച പട്ടികയിലുണ്ട്.

പട്ടികയിലുള്ള മീനുകളെ സ്ഫടിക ഭരണികളിൽ വളർത്തരുതെന്ന് വിജ്ഞാപനത്തിലുണ്ട്. പ്രദർശനവും, വിൽപ്പനയും പാടില്ല. അലങ്കാരമ മത്സ്യകടയിൽ ഒരു വെറ്റിനറി ഡോക്ടറേയോ,മത്സ്യ വിദഗ്ധനേയോ നിയമിക്കണം ഒപ്പം ഒരു സഹായിയേയും എന്നിങ്ങളെയാണ് വിജ്ഞാപനം പറയുന്നത്.

NO COMMENTS