ദംഗൽ താരം സൈറ വസീമിന്റെ കാർ അപകടത്തിൽപ്പെട്ടു

Zaira Wasim

ദംഗലിലൂടെ പ്രേക്ഷക പ്രീതി നേടിയ സൈറ വസീമിന്റെ കാർ തടാകത്തിലേക്ക് മറിഞ്ഞ് അപകടം. ശ്രീനഗറിലെ ബോലെവാർഡ് റോഡിൽ വച്ചാണ് അപകടമുണ്ടായത്. സൈറയും കുടുംബാംഗങ്ങളും കാറിൽ ഉണ്ടായിരുന്നു.

കാർ മറിയുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സൈറയ്ക്ക് പരിക്കുകളില്ല. എന്നാൽ ചില കുടുംബാംഗങ്ങൾക്ക് നിസ്സാര പരിക്കുകളുണ്ട്.

ദംഗലിലെ മഹാവീർ ഫോഗട്ടിന്റെ മകളും ഗുസ്തി താരവുമായ ഗീത ഫോഗട്ടിന്റെ കുട്ടിക്കാലമാണ് സൈറ അവതരിപ്പിച്ചത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹതാരത്തിനുള്ള ദേശീയ പുരസ്‌കാരം സൈറ നേടിയിരുന്നു.

NO COMMENTS