കാർ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവറടക്കം പത്തു പേർ മരിച്ചു

car accident

ഉത്തർ പ്രദേശിലെ മഥുരയിൽ കാർ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവറടക്കം പത്തു പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെയാണ് അപകടം. മഥുരയിലെ മൊഗാരാ ഗ്രാമത്തിലെ മഥുര-ജാജംപതി റോഡിലാണ് അപകടം. മരിച്ചവരിൽ രണ്ട്‌പേർ കുട്ടികളാണ്. രാജസ്ഥാനിലെ ദൗസ ജില്ലയിലെ പ്രസിദ്ധമായ മെഹന്ദിപൂർ ബാലാജി ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്ന യു.പി ബരേലി ജില്ലയിലെ സുഭാഷ് നഗർ രാജീവ് കോളനിയിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽ പെട്ടത്.

NO COMMENTS