പിണങ്ങിയതിന് കാമുകി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു

acid attack

പിണങ്ങിയതിന് കാമുകി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു. സംഭവത്തില്‍ യുവതി ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. മുബൈയിലെ ഗോരേഗാവിലാണ് സംഭവം. ഗോരേഗാവിലെ സെയില്‍സ്മാനായ ഓംസിംഗ് സോളങ്കിയാണ് കാമുകി മീരയുടെ ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. വഴക്ക് പതിവായതിനെ തുടര്‍ന്ന് ഓംസിംഗ് ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് മീര ആക്രമണത്തിന് തുനിഞ്ഞത്.

acid attack

NO COMMENTS