മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞ് ഒമ്പത് മരണം

accident
മഹാരാഷ്​ട്രയിലെ ബീഡ്​ ജില്ലയിൽബസ്​ മറിഞ്ഞ്​ ഒമ്പത്​ മരണം. അപകടത്തില്‍ 12പേർക്ക്​ ഗുരുതരമായി പരിക്കേറ്റു. ഇന്ന്(ഞായര്‍)  പുലർച്ചെ 5.30ന്​ ധനോറ ഗ്രാമത്തിനു സമീപമാണ്​​ അപകടം. മുംബൈയിൽ നിന്ന്​ ലാറ്റൂരിലേക്ക്​ പോകുന്ന സ്വകാര്യ ബസാണ്​ മറിഞ്ഞത്​. അമിത വേഗതയാണ്​ അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവ​രെ അഹ്​മദ്​ നഗർ ജില്ലാ ആശപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS