കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

0
27
8 year old drowned dead

മഞ്ചേശ്വരം ഉദ്യാവരത്ത് മാടയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുഞ്ചത്തൂര്‍ ബി.എസ് നഗര്‍ കൊളക്കയിലെ ആസിം (12), അബ്ദുല്‍ അഫ്രീദ് (ഏഴ്), മുഹമ്മദ് ശരീഫ് (ഏഴ്) എന്നിവരാണ് മരിച്ചത്. വൈകുന്നേരം കുളത്തില്‍ കുളിക്കാന്‍ പോയ കുട്ടികളെ നോമ്പ് തുറയുടെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

NO COMMENTS