പേരക്കുട്ടിയെ കാറിടിച്ചതിന് മുത്തച്ഛന്‍ ഡ്രൈവറെ വെട്ടി

crime1

റോഡ് ക്രോസ് ചെയ്ത പേരക്കുട്ടിയ കാറിടിച്ചതില്‍ അരിശം പൂണ്ട മുത്തച്ഛന്‍ ഡ്രൈവറെ വെട്ടി പരിക്കേല്‍പിച്ചു. വെള്ളിയാഴ്ചയാണ് സംഭവം. കറുകച്ചാല്‍ ടൗണിലെ ടാക്സി ഡ്രൈവര്‍ അജിയ്ക്കാണ് വെട്ടേറ്റത്.

അജിയും സുഹൃത്തും കോട്ടയത്തേക്ക് പോകും വഴിയാണ് പെണ്‍കുട്ടിയെ കാറ് ഇടിച്ചത്. പെണ്‍കുട്ടിയ്ക്ക് പരിക്കൊന്നും പറ്റിയില്ല. നിലത്ത് വീണ പെണ്‍കുട്ടിയെ എഴുന്നേല്‍പ്പിക്കാന്‍ അജി ശ്രമിക്കവെ സമീപത്ത് പുല്ലു വെട്ടിക്കൊണ്ടിരുന്ന മുത്തച്ഛന്‍ വന്ന് അരിവാളിന് വെട്ടുകയായിരുന്നു. തലയ്ക്കെ വെട്ടേറ്റ അജി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

car driver, attack, karukachal

NO COMMENTS