കപ്പലിന്റെ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസ്

boat

വിദേശ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരിക്കുകയും ഒരാളെകാണാതാകുകയും ചെയ്ത സംഭവത്തിൽ കപ്പലിലെ ക്യാപ്റ്റനെതിരെ നരഹത്യയ്ക്ക് കേസെടുക്കും. കോസ്റ്റൽ പോലീസ് എഡിജിപി ടോമിൻ തച്ചങ്കിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതിയോടെ കപ്പൽ അറസ്റ്റ് ചെയ്യും. അന്താരാഷ്ട്ര നിയമങ്ങൾ ബാധകമായതിനാൽ രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടികളെ ബാധിക്കാത്ത തരത്തിലായിരിക്കും നടപടികൾ സ്വീകരിക്കുക. കൊച്ചിയിലെ കോസ്റ്റൽ പോലീസ് സ്‌റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.

NO COMMENTS