Advertisement

ബോട്ട് അപകടം: മരിച്ച തൊഴിലാളികളുടെ ആശ്രിതർക്ക് 2 ലക്ഷം രൂപ വീതം സഹായം

June 11, 2017
Google News 0 minutes Read
panama

കൊച്ചിയിൽ മത്സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ചു മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര സഹായമായി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിൽ വകുപ്പിന് കീഴിലുള്ള കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയിൽ നിന്നാണ് തുക അനുവദിക്കുക.

സാധാരണ നിലയിൽ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്കാണ് ആനുകൂല്യത്തിന് അർഹത. എന്നാൽ, ഈ ദാരുണ സംഭവത്തിൽ മരിച്ചവരുടെ കാര്യത്തിൽ പ്രത്യേക ഇളവ് നൽകി തുക ആശ്രിതർക്ക് അനുവദിക്കാൻ തൊഴിൽ വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി.

സംഭവത്തെ കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തി നടപടിയെടുക്കാൻ പൊലീസിന് മുഖ്യമന്ത്രി നിർദേശം നൽകി. കടലിൽ പോകുന്ന മത്സ്യതൊഴിലാളികളുടെ സുരക്ഷയുടെ കാര്യത്തിൽ ജാഗ്രത പുലർത്താൻ കോസ്റ്റൽ പോലീസ്, ഫിഷറീസ് വകുപ്പ് എന്നിവക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖൈമന്ത്രി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here