ജയസൂര്യയുടെ ഫുക്രി ഫാഷന്‍ സരിതയെകൊണ്ട് ഡിസൈന്‍ ചെയ്യിച്ച് മോഹന്‍ലാല്‍

jaya surya

ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ ചിത്രം ഫുക്രിയില്‍ ജയസൂര്യ ധരിച്ച കൂര്‍ത്തകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് അത് ഡിസൈന്‍ ചെയ്തത്.  ഫുക്രി സിനിമ ഇറങ്ങിയ സമയത്ത് എല്ലാവരും ശ്രദ്ധിച്ച ഡിസൈനായിരുന്നു അത്.
എന്നാല്‍ സാക്ഷാല്‍ മോഹന്‍ലാല്‍ വരെ ആ കുര്‍ത്തയുടെ ഫാനായി എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ജയസൂര്യയോട് പറഞ്ഞ് അത്തരത്തിലെ കുര്‍ത്ത ഡിസൈന്‍ ചെയ്ത് വാങ്ങിയിരിക്കുകയാണ് ലാല്‍. ലാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജയസൂര്യയും സരിതയും കഴിഞ്ഞ ദിവസം ലാലിന്റെ വീട്ടില്‍ നേരിട്ടെത്തി കുര്‍ത്തകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. ജയസൂര്യ തന്നെ ഫെയ്സ് ബുക്കിലൂടെ ഈ വാര്‍ത്ത പങ്കുവച്ചത്.

ജയസൂര്യയുടെ പോസ്റ്റ് വായിക്കാം 

mohanlal, jayasurya

NO COMMENTS