‘ഒരു നിമിഷ’വുമായി ആര്‍.ശ്രീകണ്ഠന്‍ നായര്‍ എത്തുന്നു

കേരളത്തിലെ യുവ പ്രാസംഗികരെ കണ്ടെത്താന്‍ ഫ്ളവേഴ്സ് ചാനല്‍ പുതിയ റിയാലിറ്റി ഷോയുമായി എത്തുന്നു. ഒരു നിമിഷം എന്ന് പേരിട്ടിട്ടുള്ള റിയാലിറ്റി ഷോയുടെ അവതാരകന്‍ ആര്‍.ശ്രീകണ്ഠന്‍ നായര്‍ തന്നെയാണ്. ചാനല്‍ സംഘടിപ്പിച്ച  നിരവധി ഓഡീഷന്‍ സെന്ററുകളില്‍ എത്തിയ ആയിരത്തോളം പേരില്‍ നിന്ന് നൂറോളം പേരാണ് പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
മത്സരാര്‍ത്ഥികള്‍ക്കായി കൊച്ചിയില്‍ ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തില്‍ ഗ്രൂമിംഗ് സെഷനും സംഘടിപ്പിച്ചിരുന്നു.
നാളെ (തിങ്കള്‍) മുതലാണ് ‘ഒരു നിമിഷം’ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. തിങ്കള്‍ മുതല്‍ ബുധന്‍ വരെ രാത്രി 8.30മുതല്‍ 9.30വരെയാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.

oru nimishamam

NO COMMENTS