അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ ഷെല്ലാക്രമണം

indian-army

ഇന്ത്യ-പാക്​ അതിർത്തിയിൽ വീണ്ടും പാകിസ്​താ​​ന്റെ ഷെല്ലാക്രമണം. പൂഞ്ച്​ ജില്ലയിലെ കൃഷ്​ണഘാട്ടി സെക്​ടറിലാണ് ഷെല്ലാക്രമണം ഉണ്ടാത്. ​ ജനവാസ കേന്ദ്രങ്ങൾക്കും  സൈനിക പോസ്​റ്റുകൾക്ക്​ നേരെയുമായിരുന്നു ആക്രമണം.

രാത്രി 8:30ന്​ ആരംഭിച്ച വെടിവെപ്പ്​ പുലർച്ചെ വരെ നീണ്ടുവെന്നാണ്​ റിപ്പോർട്ടുകൾ. കൃഷ്​ണഘാട്ടി, ബലോനി തുടങ്ങിയ സ്ഥലങ്ങളിലെ ഗ്രാമങ്ങൾക്കും സൈനിക പോസ്​റ്റുകൾക്ക്​ നേരെയും ആക്രമണമുണ്ടായി. പാകിസ്​താന്​ ശക്​തമായ തിരിച്ചടി നൽകിയതായി ഇന്ത്യൻ സൈന്യം അറിയിച്ചു.

NO COMMENTS