പാരാലിമ്പിക് താരത്തിന് അപ്പർ ബർത്ത്; നിലത്തുറങ്ങി താരം

Para-athlete Forced to Sleep on Floor

മെഡൽ ജേതാവായ പാരാലിമ്പിക് അത്‌ലറ്റിന് യാത്രചെയ്യാനായി റയിൽവേ നൽകിയത് അപ്പർ ബർത്ത്. കയറാനാകാതെ നിലത്ത് കിടന്നുറങ്ങി താരം. നാഗ്പൂർ ന്യൂഡൽഹി ഗരീബ് രഥ് ട്രെയിനിലാണ് പാരാമ്പിലിക് താരമായ സുവർണ രാജിനാണ് ഈ ദുരനുഭവമുണ്ടായത്.

താഴെ ബെർത്തിലേക്ക് ടിക്കറ്റ് മാറ്റി നൽകാൻ ടി.ടി.ആറിനോട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ലെന്ന് സുവർണ പറഞ്ഞു. പത്തിലേറെ തവണ ടി.ടി.ആറിനെ വിളിച്ചെങ്കിലും അദ്ദേഹം വന്നില്ല. ടിക്കറ്റ് പരിശോധിക്കാൻ പോലും ആരും വന്നില്ലെന്നും സുവർണ പരാതിപ്പെട്ടു. ട്രെയിനിലെ കുളിമുറി പോലും തനിക്ക് ഉപയോഗിക്കാൻ സാധിക്കാത്ത രൂപത്തിലുള്ളതായിരുന്നുവെന്നും താരം. അന്താരാഷ്ട്ര നിലവാരമല്ല, സാധാരണ സൗകര്യങ്ങൾ മതിയെന്നും സുവർണ്ണ.

2013ൽ തായ്‌ലാന്റിൽ നടന്ന പാരാ ടേബിൾ ടെന്നീസ് ഓപ്പണിൽ മെഡൽ നേടിയ സുവർണ്ണ ദക്ഷിണ കൊറിയയിൽ നടന്ന ഏഷ്യൻ പാരാ ഗെയിംസിലും പങ്കെടുത്തിരുന്നു.

Para-athlete Forced to Sleep on Floor of Garib Rath

NO COMMENTS