‘ദ ​പ്രി​സ​ന​ർ ഇ​ൻ ഹി​സ്​ പാ​ല​സ്’ ചർച്ചയാകുന്നു

Saddam-Hussein

അറബ് രാജ്യങ്ങളിലെ പാശ്ചാത്യ ഇടപെടലുകൾ സജീവ ചർച്ചയാകുന്ന കാലത്ത്  ‘ദ ​പ്രി​സ​ന​ർ ഇ​ൻ ഹി​സ്​ പാ​ല​സ്​’ എ​ന്ന പു​സ്​​തകം പ്രസക്തമാവുകയാണ്. തടവുകാരനാക്കപ്പെട്ട സ​ദ്ദാ​മി​​െൻറ സു​ര​ക്ഷ​ക്കാ​യി ജ​യി​ലി​ൽ  നി​യ​മി​ച്ചി​രു​ന്ന ഒ​രു അ​മേ​രി​ക്ക​ൻ സൈ​നി​ക​നാ​ണ്​ ‘ദ ​പ്രി​സ​ന​ർ ഇ​ൻ ഹി​സ്​ പാ​ല​സ്​’ എ​ന്ന പു​സ്​​ത​ക​ത്തി​ൽ ചില  വെ​ളി​പ്പെ​ടു​ത്തലുകൾ  നടത്തുന്നത്.

സ​ദ്ദാം ഹു​സൈ​നെ തൂ​ക്കി​ലേ​റ്റി​യ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​​െൻറ കാ​വ​ലി​ന്​ നി​ർ​ത്തി​യ യു.​എ​സ്​ സൈ​നി​ക​ർ ക​ര​ഞ്ഞ​താ​യാണ് ഒരു  വെ​ളി​പ്പെ​ടു​ത്ത​ൽ.  വി​ൽ ബാ​ർ​ഡ​ൻ​വെ​പെ​ർ എ​ന്ന സൈ​നി​ക​നാ​ണ്​ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. മ​റ്റു 11 സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​​ക്കൊ​പ്പ​മാ​ണ്​ ഇ​ദ്ദേ​ഹം സ​ദ്ദാ​മി​​െൻറ ജ​യി​ൽ കാ​വ​ലി​ന്​ നി​യ​മി​ക്ക​പ്പെ​ട്ട​ത്.

വ​ള​രെ സൗ​ഹാ​ർ​ദ​ത്തി​ലാ​ണ്​ സ​ദ്ദാം സം​സാ​രി​ച്ചി​രു​ന്ന​തെ​ന്നും ഇ​വ​ർ അ​ദ്ദേ​ഹ​ത്തെ ‘ഗ്രാ​ൻ​ഡ്​​പാ’ എ​ന്നാ​യി​രു​ന്നു വി​ളി​ച്ചി​രു​ന്ന​തെ​ന്നും പു​സ്​​ക​ത്തി​ൽ പ​റ​യു​ന്നു. ഏറ്റവും  അ​ടു​പ്പമുള്ള ഒരാളെ കൊ​ല്ലു​ന്ന​ത്​ പേ​ാ​ലെ​യാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത് എന്ന് പുസ്തകത്തിൽ വിവരിക്കുന്നു. വരും ദിവസങ്ങളിൽ ഏറെ ചർച്ചയാവാൻ ഇടയുള്ള പല വിവരങ്ങളും പുസ്തകത്തിൽ ഉണ്ട്.

NO COMMENTS