ഇനി നീട്ടില്ല; അവധിയ്ക്ക് ശേഷം തിരിച്ചുവരുമെന്ന് ജേക്കബ് തോമസ്

jacob jacob thomas transfer, chief minister pinarayi vijayan

വിജിലൻസ് ഡയറക്ടറായിരിക്കെ അവധിയിൽ പോയ ഡിജിപി ജേക്കബ് തോമസ് ഇനി അവധി നീട്ടില്ല. ജൂണിൽ അവധി തീരുന്നതോടെ ജോലിയിൽ പ്രവേശിക്കുമെന്ന് ജേക്കബ് തോമസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം തിരിച്ചെത്തിയാൽ ഏത് വകുപ്പിന്റെ ചുമതലയായിരിക്കും ജേക്കബ് തോമസിന് നൽകുക എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തയായിട്ടില്ല.

ഹൈകോടതിയിൽ നിന്ന് വ്യാപകമായ വിമർശനമുയർന്ന സാഹചര്യത്തിലായിരുന്നു വിജിലൻസ് ഡയറക്ടറായ ജേക്കബ് തോമസിനോട് സർക്കാർ അവധിയിൽ പോകാൻ നിർദ്ദേശിച്ചത്. എന്നാൽ ബന്ധുനിയമന കേസിലെ അന്വേഷണമാണ് ജേക്കബ് തോമസിനെ മാറ്റി നിർത്തുന്നതിലേക്ക് നയിച്ചതെന്നും വാർത്തകളുണ്ട്. ആദ്യം ഒരുമാസത്തേക്കാണ് ജേക്കബ് തോമസ് അവധി അപേക്ഷ നൽകിയിരുന്നെങ്കിലും പിന്നീട് സർക്കാർ നിർദ്ദേശ പ്രകാരം അവധി നീട്ടുകയായിരുന്നു. ജൂൺ 17 ന് അവധി അവസാനിക്കാനിരിക്കുകയാണ്.

നിലവിൽ ലോകനാഥ് ബെഹ്‌റയാണ് വിജിലൻസ് ഡയറക്ടർ. ടി.പി സെൻകുമാർ സുപ്രീംകോടതിയിൽ നിന്ന് അനുകൂലമായ വിധിയുമായി എത്തിയതോടെ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയെ തൽസ്ഥാനത്ത് നിന്ന് മാറ്റി വിജിലൻസ് ഡയറക്ടറാക്കുകയായിരുന്നു.

NO COMMENTS