വയറുവേദനയുമായെത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തതാണിത്

viral pics

കടുത്ത വയറുവേദനയുമായി എത്തിയ യുവാവിന്റെ വയറ്റില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് കുടലിന്റെ ഒരുഭാഗം. 30ഇഞ്ച് നീളം വരുന്ന ഇത് ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന രീതിയില്‍ വീര്‍ത്ത അവസ്ഥയിലായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ചൈനയിലെ ഷാന്‍ഗായിലാണ് സംഭവം നടന്നത്.

viral pics
മൂന്ന് മണിക്കൂര്‍ നീണ്ട് നിന്ന ഓപ്പറേഷനിലൂടെയാണ് കുടലിന്റെ തന്നെ ഈ ഭാഗം നീക്കം ചെയ്തത്. 13കിലോയാണ് ഇതിന്റെ ഭാരം.
വര്‍ഷങ്ങളായി കുടലിന്റെ ഈ അമിത വളര്‍ച്ചയ്ക്കായി മരുന്ന് കഴിച്ച് വരികയായിരുന്നു യുവാവ്. വേദന കലശലായതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

NO COMMENTS