വിഴിഞ്ഞം കരാർ ; ഓഡിറ്റ് ജനറലിന് ഉമ്മൻചാണ്ടിയുടെ കത്ത്

ummanchandi
വിഴിഞ്ഞം കരാർ സംബന്ധിച്ച് കേരള മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓഡിറ്റ്  ജനറലിന് കത്തയച്ചു. സി.എ.ജി റിപ്പോർട്ടിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. സി.എ.ജി ശശികാന്ത് ശർമ്മക്കാണ് കത്ത് നൽകിയിരിക്കുന്നത്. സി.എ.ജിയുടെ നടപടി ക്രമങ്ങൾ ശരിയായി നടന്നിരുന്നില്ലെന്നാണ് കത്തിൽ പ്രധാനമായും ചൂണ്ടികാട്ടുന്നത്.
കരാർ സംബന്ധിച്ച്  റിപ്പോർട്ട് തയാറാക്കുന്നതിന് മുമ്പ് തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് വിശദീകരണം നൽകാൻ അവസരം നൽകിയില്ല. റിപ്പോർട്ട് സമർപ്പിക്കുന്നതിനായി സി.എ.ജി സമീപിച്ച കൺസൾട്ടൻറ് നിരന്തരമായി വിഴിഞ്ഞം പദ്ധതിക്കെതിരെ ലേഖനങ്ങൾ എഴുതിയിരുന്ന ആളാണ് എന്നീ ആരോപണങ്ങളാണ് കത്തിൽ പ്രധാനമായും ഉമ്മൻചാണ്ടി ഉന്നയിക്കുന്നത്.

NO COMMENTS