കെഎസ്ആർടിസിയെ രക്ഷിക്കാൻ ശരത് പവാർ; 1600കോടി ലഭ്യമാക്കും

sarath pawar

കടക്കെണിയിൽപ്പെട്ടുഴലുന്ന കെഎസ്ആർടിസിയെ രക്ഷിക്കാൻ ശരത് പവാർ രംഗത്ത്. 1600കോടി രൂപയാണ് ശരത് പവാർ കെഎസ്ആർടിസിയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബാങ്കുകളിൽനിന്നു കുറഞ്ഞ പലിശനിരക്കിൽ ലഭ്യമാക്കാമെന്നാണ് ശരത് പവാർ നൽകിയിരിക്കുന്ന ഉറപ്പ്.

4000കോടിയാണ് കെസ്ആർടിസിയുടെ കടം. മഹാരാഷ്ട്രയിലെ ബാങ്കുകളുമായി പ്രാഥമിക ചർച്ച പൂർത്തിയായി. പലിശയും തിരിച്ചടവു കാലാവധിയും മറ്റും തീരുമാനിക്കാൻ ധന, ഗതാഗത ഉദ്യോഗസ്ഥർ ഈയാഴ്ച മുംബൈയിലെത്തി ബാങ്ക് അധികൃതരുമായി ചർച്ച നടത്തും.ഗതാഗത മന്ത്രി ശരത് പവാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ീ പുതിയ വഴി തെളിഞ്ഞത്. 10 ശതമാനത്തിൽ താഴെ പലിശയ്ക്കു വായ്പ ലഭിക്കുമെന്നാണു പ്രതീക്ഷ.

NO COMMENTS