കർണ്ണാടകയിൽ ഇന്ന് ബന്ദ്

bandh at tn on april 25

മേക്കദാട്ട്, മെഹദായി കുടി വെള്ള പദ്ധതികൾ നടപ്പാക്കുക, കർഷകരുടെ വായ്പ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കന്നഡ സംഘടനകൾ ഇന്ന്(തിങ്കൾ) ബന്ദ് നടത്തും. കന്നഡസംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ടയാണ് രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ ബന്ദിന് ആഹ്വാനംചെയ്തത്.

സംസ്ഥാനത്ത് കനത്തസുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ബെംഗളൂരുവില്‍ സുരക്ഷയ്ക്കായി സായുധസേനയെയും നിയോഗിച്ചിട്ടുണ്ട്.
മെട്രോ, ഓട്ടോ, ടാക്സി സർവീസുകൾ നിരത്തിലിറങ്ങും.കേരളം അടക്കമുള്ള അന്തഃസംസ്ഥാന സര്‍വീസുകളും സാധാരണപോലെ സര്‍വസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു. എന്നാൽ ചിക്കബെല്ലാപുരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിനല്‍കിയിട്ടുണ്ട്. ബെംഗളൂരു സര്‍വകലാശാല പരീക്ഷകള്‍ മാറ്റി.

NO COMMENTS