കപ്പലിന് മുമ്പും തകരാറുകളുണ്ടായിരുന്നു; അമേരിക്കയിൽ തടഞ്ഞുവച്ചതായും റിപ്പോർട്ട്

amber

കൊച്ചി പുറംകടലിൽ മത്സ്യബന്ധനബോട്ടിൽ ഇടിച്ച ആംബർ എൽ ചരക്കുകപ്പൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ നാല് മാസം മുമ്പ് അമേരിക്കയിൽ നടപടി നേരിട്ടിരുന്നതായി റിപ്പോർട്ട്. കപ്പലിന്റെ ഗതി നിയന്ത്രിക്കുന്ന സ്റ്റിയറിംഗ് സംവിധാനത്തിൽ ഒന്നിലേറെ തകരാറുകളും പ്രധാന എഞ്ചിനിൽനിന്ന് തണുത്ത വെള്ളം ചോരുന്നതും കണ്ടെത്തിയതിനെ തുടർന്ന് കപ്പൽ ദിവസങ്ങളോളം തടഞ്ഞുവച്ചതിന്റെ രേഖകൾ കോസ്റ്റൽ പോലീസിന് ലഭിച്ചു.

ഈ തകരാറുകൾതന്നെയാണോ ഇപ്പോഴത്തെ അപകടത്തിന് കാരണമെന്ന് പരിശോധിക്കും. പനാമയിൽ റജിസ്റ്റർ ചെയ്ത ഈ ചരക്കുകപ്പൽ 2000ലാണ് നിർമ്മാണം പൂർത്തിയാക്കിയത്. അമേരിക്കൻ തീരപരിധിയിൽ പ്രവേശിക്കുന്ന വിദേശ കപ്പലുകളിൽ പോർട്ട് സ്‌റ്റേറ്റ് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായാണ് കോസ്റ്റ് ഗാർഡ് സുരക്ഷാ പരിശോധന നടത്തുന്നത്.

NO COMMENTS