Advertisement

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഏഴ് വയസ്സുകാരി തൂങ്ങി മരിച്ച നിലയിൽ

June 12, 2017
Google News 0 minutes Read
suicide

വീട്ടുമുറ്റത്ത് സഹോദരനോടൊപ്പം കളിച്ച് കൊണ്ടിരുന്ന ഏഴ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കാട്ടായിക്കോണത്താണ് സംഭവം.

ഇന്നലെ വൈകിട്ടോടെയാണ് പെൺകുട്ടിയെ കാണാതായത്. നാട്ടുകാരും വീട്ടുകാരും വ്യാപകമായി തെരച്ചിൽ നടത്തി. ഇതിനിടെ വീട്ടിലെ കുളിമുറിയില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. കണ്ടെടുക്കുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പോത്തന്‍കോട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here