എഐഎഡിഎംകെ പ്രശ്നപരിഹാര പാനലിനെ പിരിച്ചുവിട്ടെന്ന് പനീർസെൽവം

o paneerselvam

എ.​െഎ.എ.ഡി.എം.കെയിലെ ഇരുവിഭാഗങ്ങളെ ഒന്നിപ്പിക്കാൻ ലക്ഷ്യമിട്ട്​ രൂപംനൽകിയ ഏഴംഗ പാനൽ പിരിച്ചുവിട്ടതായി ഒ. പന്നീർസെൽവം അറിയിച്ചു. ഞായറാഴ്​ച രാത്രിയോടെയാണ്​ മുഖ്യമന്ത്രി കെ. പളനിസ്വാമി നേതൃത്വം നൽകുന്ന അമ്മ വിഭാഗവുമായുള്ള ചർച്ചകൾ അവസാനിപ്പിക്കുന്നതായി വ്യക്തമാക്കിയത്. ഇതോടെ ഇരു വിഭാഗങ്ങളും തമ്മിലുള്ള പോര് രൂക്ഷവും.
മറുക്യാമ്പിൽനിന്ന്​ നിരന്തരമായി തുടരുന്ന ഉത്തരവാദിത്തരഹിതമായ പ്രസ്​താവനകളുടെ തുടർച്ചയായാണ്​ തീരുമാനമെന്ന്​ പനീർസെൽവം പറഞ്ഞു.

NO COMMENTS