പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദേശം

rain
പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ നടത്തണമെന്ന് ആരോഗ്യ, അയൂഷ് വകുപ്പുകള്‍ക്ക് ആരോഗ്യ വകുപ്പ്മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ കര്‍ശന നിര്‍ദേശം നല്‍കി.  ജനുവരി മാസം മുതല്‍ തന്നെ ആരോഗ്യ വകുപ്പ് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടത്തിതുടങ്ങിയെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഡെങ്കി, എച്ച്-വണ്‍, എന്‍-വണ്‍ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഇപ്പോഴും പ്രത്യക്ഷപെടുന്നതായാണ് കാണുന്നത്.

കൂടുതല്‍ വിപുലമായ തോതില്‍ പരിസര ശുചീകരണവും വ്യക്തി ശുചിത്വവും ഉറപ്പ് വരുത്തുവാന്‍ തദ്ദേശ സ്വയം ഭരണ വകുപ്പിന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.  ഫലപ്രദമായ മാലിന്യ സംസ്‌കരണവും കൊതുകു നശീകരണവും നടത്തിയ സ്ഥലങ്ങളില്‍ രോഗ പകര്‍ച്ച ഗണ്യമായി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളൊന്നും ഏറ്റെടുക്കാത്ത വാര്‍ഡുകളില്‍ രോഗം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.   താലൂക്ക് ജില്ലാ ആശുപത്രികളില്‍ പനി ബാധിച്ചെത്തുന്നവരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.  എണ്ണം കൂടുന്നുവെങ്കില്‍ കൂടുതല്‍ പനി വാര്‍ഡുകള്‍ സജ്ജമാക്കണം എന്നും മന്ത്രി നിർദേശിച്ചു.

monsoon diseases

NO COMMENTS