ശബരീനാഥൻ എം.എൽ.എ യുടെ വിവാഹ തീയതി നിശ്ചയിച്ചു

sabarinath and divya

കെ.എസ്.ശബരീനാഥൻ എം.എൽ.എയും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ.എസ്.അയ്യരും തമ്മിലുള്ള വിവാഹ തീയതി നിശ്ചയിച്ചു. വിവാഹം ജൂൺ 30ന് നടക്കും. രാവിലെ 09.30നും 10.15 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തക്കല ശ്രീ കുമാര സ്വാമി ക്ഷേത്രത്തിൽ (കുമാര കോവിൽ) വച്ചാണ് താലി കെട്ട് ചടങ്ങ്. തുടർന്ന് തിരുവനന്തപുരത്തും അരുവിക്കര നിയോജക മണ്ഡലത്തിലും വിവാഹ സൽക്കാരം ഒരുക്കിയിട്ടുണ്ട്.

ജൂൺ30ന് വൈകുന്നേരം 04 മണി മുതൽ നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിലും ജൂലൈ 02ന് ആര്യനാട് വി.കെ.ഓഡിറ്റോറിയത്തിലുമായാണ് വിവാഹ സൽക്കാരം ഒരുക്കുന്നത്.

NO COMMENTS