സീരിയലിലും വരുന്നു ട്വന്റി ട്വന്റി

athma

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ ട്വന്റി ട്വന്റി നിര്‍മ്മിച്ച പോലെ, സീരിയലിലും വരുന്നു ഒരു ട്വന്റി ട്വന്റി സീരിയല്‍. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മയാണ് സീരിയല്‍ താരങ്ങളെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ച്  സീരിയല്‍ പുറത്തിറക്കുന്നത്. സംഘടനയില്‍ അംഗങ്ങളായ മുഴുവന്‍ താരങ്ങളും സീരിയലുമായി സഹകരിക്കും. 150എപിസോഡുകളാണ് സീരിയലിന് ഉണ്ടാകുക. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സംഘടനയുടെ വാര്‍ഷിക യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. ജൂലൈയിലാണ് സീരിയലിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. ഓഗസ്റ്റ് മാസത്തോടെയാണ് ടെലികാസ്റ്റ് ഉണ്ടാകും.

യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ക്കുള്ള ചികിത്സാ ധനസഹായം കൈമാറി. പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം കരസ്തമാക്കിയ ബാല താരങ്ങള്‍ക്ക് ചടങ്ങില്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള മിനിസ്ക്രീന്‍ താരങ്ങള്‍ പങ്കെടുത്ത ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിജയികളായ ആത്മാ ടീം അംഗങ്ങള്‍ക്ക് ചടങ്ങില്‍ ട്രോഫി കൈമാറി.

atmaatma

atmaatmaatmaatmaatmaatmaatmaatmaatmaatma

 

NO COMMENTS