തെരുവ് നായ്ക്കളെ കൊന്നവർ സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് നോട്ടീസ്‌

stray dog

തെരുവ് നായ്ക്കളെ കൊന്നവർക്ക് സുപ്രീം കോടതിയുടെ നോട്ടീസ്. ജുലൈ 17 ന് സുപ്രീം കോടതിയിൽ നേരിട്ട് ഹാജരാകണം എന്ന് നോട്ടീസ് വ്യക്തമാക്കുന്നു. നോട്ടീസ് നൽകിയത് വൃദ്ധനെ കടിച്ചുകീറി കൊന്ന നായ്ക്കളെ കൊന്നവർക്ക്. ആറ്റിങ്ങലിൽ കഴിഞ്ഞ ഏപ്രിൽ 7നാണ് വൃദ്ധനെ നായ്ക്കൾ കടിച്ചുകീറി കൊന്നത്. തുടർന്ന് വ്യാപക പ്രതിഷേധം ഉയരുകയും ജനങ്ങൾ കൂട്ടം ചേർന്ന് നായ്ക്കളെ കൊല്ലുകയും ചെയ്തിരുന്നു. ഇവർക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മനുഷ്യജീവന് വിലയില്ലേയെന്ന ചോദ്യവുമായി നാട്ടുകാർ കോടതിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്.

NO COMMENTS