മാധ്യമപ്രവർത്തകർക്ക് വേണ്ടി ഹാജരായ അഭിഭാഷകർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം ബാർ അസോസിയേഷനിൽനിന്ന് അഭിഭാഷകർക്ക് സസ്‌പെൻഷൻ. മാധ്യമപ്രവർത്തകർക്ക് വേണ്ടി വിവിധ കേസുകളിൽ ഹാജരായതിനാണ് സസ്‌പെൻഷൻ. മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ നിലനിൽക്കുന്ന തർക്കത്തെ തുടർന്ന് ജനറൽ ബോഡി എടുത്ത തീരുമാനത്തിൽ വീഴ്ച വരുത്തിയതിനാണ് നടപടി. മാധ്യമപ്രവർത്തകർക്ക് വേണ്ടി അഭിഭാഷകർ ഹാജരാകരുതെന്ന് ജനറൽ ബോഡി തീരുമാനിച്ചിരുന്നു.

അഡ്വ.കീർത്തി ഉമ്മൻ രാജൻ, അഡ്വ. പേട്ട ജെ സനൽ കുമാർ, അഡ്വ. ശാസ്തമംഗലം എസ് അജിത്ത്കുമാർ, അഡ്വ. പ്രദീപ് കുമാർ ബി, അഡ്വ. ശ്രീജ ശശിധരൻ, അഡ്വ. എസ് ജോഷി, അഡ്വ. എൻ ബിനു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.

noticeഅഡ്വക്കേറ്റ്‌സ് ആക്റ്റ് അനുശാസിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നതെന്നും അസോസിയേഷനുമായുള്ള ബന്ധം ഉലയാതെ വിഷയത്തിൽ വിശദീകരണം നൽകുമെന്നും സസ്‌പെൻഡ് ചെയ്യപ്പെട്ട അഭിഭാഷകരിൽ രണ്ട് പേർ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു

ഗവർണർ, മുഖ്യമന്ത്രി, വിവിധ ന്യായാധിപൻമാർ എന്നിവർ ഈ വിഷയം കൂടുതൽ നീട്ടിക്കൊണ്ട് പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇരുകൂട്ടർക്കുമിടയിലുള്ള തർക്കം സന്ധിയില്ലാതെ തുടരുകയാണ്.

 

NO COMMENTS