കശാപ്പ് നിയന്ത്രണം; ഭേദഗതി വരുത്തുമെന്ന് മന്ത്രി

slaughter ban slaughter ban sc clarifies today

കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കന്നുകാലി കശാപ്പ്​ നിയന്ത്രണ വിജ്ഞാപനം  ഉടനടി ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ധന്‍. ഇപ്പോള്‍ നിലനില്‍ക്കുന്ന ആശയകുഴപ്പങ്ങൾ ഒഴിവാക്കാനാണ് ഭേദഗതി വരുത്തുന്നത്.

വിജ്ഞാപനത്തിൽ ഭാഷാപരമായി സംശയങ്ങളുണ്ടാക്കുന്ന ഭാഗങ്ങളിൽ  തിരുത്തലുകള്‍ വരുത്തും. തെറ്റിദ്ധാരണകളും തെറ്റായ വ്യാഖ്യാനങ്ങളും സംശയങ്ങളും നീക്കി വിജ്ഞാപനം ഉടനടി ഭേദഗതി ചെയ്യും. പൗരൻമാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തിൽ കൈകടത്താനോ കശാപ്പ്​ വ്യവസായത്തെ തകിടം മറിക്കാനോ വിജഞാപനത്തിലൂടെ ഉ​ദ്ദേശിച്ചിട്ടില്ലെന്നും വിജ്ഞാപനം ഫാസിസ്റ്റ് നടപടിയാണെന്ന ആരോപണം ശരിയല്ലെന്നും ഹർഷ വർധൻ പറഞ്ഞു.

amendment in slaughter ban, slaughter ban

 

NO COMMENTS