ബോളിവുഡ് താരം കൃതിക ചൗധരിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

bollywood actress kritika choudhary passess away

സിനിമാ-സീരിയൽ താരം കൃതിക ചൗധരിയെ അന്തേരിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അന്തേരിയിലെ ചാർ ബംഗളാവിൽ ഭൈരവ്‌നാഥ് സൊസൈറ്റി അപ്പാർട്ട്മന്റെിലാണ് കൃതിക താമസിച്ചിരുന്നത്. അടച്ചിട്ട കൃത്രികയുടെ ഫളാറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെ പൊലീസ് എത്തി ഫളാറ്റ് തുറന്നപ്പോഴാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. നാലു ദിവസമായി ഫളാറ്റ് അടച്ച നിലയിലായിരുന്നുവെന്ന് അയൽവാസികൾ പൊലീസിനെ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ദുരൂഹമരണത്തിന് കേസെടുത്തതായും കൊലപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

കങ്കണ റണൗത്ത് കേന്ദ്രകഥാപാത്രത്തിൽ എത്തിയ രജ്ജോയിലാണ് കൃതിക അവസാനമായി അഭിനയിച്ചത്.

 

Bollywood actress kritika Choudhary passes away

NO COMMENTS